അച്ചൻകോവിൽ ആറ്റിൽ ചൂണ്ടയിടാൻ എത്തിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലത്തിനു സമീപം അച്ചൻകോവിൽ ആറ്റിൽ ചൂണ്ടയിടാൻ എത്തിയ യുവാക്കൾ കുളിക്കാനിറങ്ങി മുങ്ങി മരിച്ചു.

കായംകുളം ചേരാവള്ളി ജിനു ഭവനത്തിൽ ജിബിൻ തങ്കച്ചൻ(28), ചേരവള്ളി സ്വദേശി മുഹമ്മദ് അനസ്(28) എന്നിവരാണ് മുങ്ങി മരിച്ചത്. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി ഇവരെ മുങ്ങിയെടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.