ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശ്ശേരി മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകൻ മുഹമ്മദ് നിസാനാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കുട്ടി തലകീഴായി കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വീട്ടിൽ താമസിക്കുന്ന ഇൻഡോറിൽ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരൻ കൊറോണ രോഗബാധിതനായി ചികിത്സയിലാണ്. ഇയാളുടെ കൂടെ വന്ന കുട്ടിയുടെ പിതാവ് ഹോം ക്വാറന്റീനിലായിരുന്നു.