പാലക്കാട്: വനിതാ ഹോസ്റ്റലിൽ കയറിയ കള്ളനെ പിടികൂടാനുള്ള ശ്രമത്തിനിടെ സെക്യൂരിറ്റിയുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടിക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ്. സെക്യൂരിറ്റിയുടെ ഇരുമ്പ് ദണ്ഡ് അജ്ഞാതൻ പിടിച്ചുവാങ്ങുകയും മൂന്ന് തവണ തലക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ സെക്യൂരിറ്റിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് കഞ്ചിക്കോട് ഹോസ്റ്റലിലെ ജീവനക്കാരനായ കോഴിക്കോട് കണ്ണോട്ട് പുത്തൂറ്റ് വീട്ടിൽ ജോണി (71) നെയാണ് മോഷ്ടാവ് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച ആളെ തിരിച്ചറിഞ്ഞില്ല. അതേസമയം കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ അർധരാത്രി 12 മണിയോടെ കോമ്പൗണ്ടിൽ കള്ളൻ കയറുകയും മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചെന്നുമാണ് വിവരം. തുടർന്ന്
അടുത്തുള്ള ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലർച്ചയോടെ ഇയാൾക്ക് മരണം സംഭവിക്കുകയായിരുന്നു. ദീർഘനാളായി ഈ വനിതാ ഹോസ്റ്റലിൽ ജോലി ചെയ്ത് വരുകയായിരുന്നു
അതേസമയം പാന്റും ഷർട്ടും ഇട്ട ഒരാൾ ഹോസ്റ്റൽ വളപ്പിലേക്ക് വരുകയും സെക്യൂരിറ്റി ജീവനക്കാരനായ ജോണുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് ജോണിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് അജ്ഞാതൻ പിടിച്ചുവാങ്ങുകയും മൂന്ന് തവണ തലക്കടിക്കുകയുമായിരുന്നു എന്നുമുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. വാളയാർ പോലീസ്, ഡോഗ് സ്ക്വാഡ് പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.