നാക്കുപിഴച്ചതായി പികെ ശശി ; പരാമർശം പാർട്ടിയിൽ ചേർന്നവർക്ക് ധൈര്യം പകരാൻ; പെരുന്നാളിന് നിരോധനാജ്ഞ ഇല്ല

പാലക്കാട് : കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് നടത്തിയ പരിപാടിയിൽ പ്രസംഗിക്കവെ തനിക്ക് നാക്കുപിഴച്ചതായിരുന്നു എന്നും പാർട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ല എന്ന് പി.കെ.ശശി എം.എൽ.എ.
ചതിച്ചാൽ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന എം എൽ എ നടത്തിയ പ്രസ്താവനയിൽ തിരുത്തലുമായാണ് ഇദ്ദേഹം തന്നെ രംഗത്ത എത്തിയിരിക്കുന്നത്.

പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വരുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും എന്നാൽ പാർട്ടിയെ ചതിച്ച് പോകുന്നവരെ ദ്രോഹിക്കും എന്നത് പാർട്ടി നയമാണ് എന്നായിരുന്നു പികെ.ശശി എംഎൽഎ പറഞ്ഞത്.

മാധ്യമവാർത്ത അതിശയോക്തിപരമാണ്. വാർത്തകൾ തന്നെ അതിശയിപ്പിച്ചു. പാർട്ടിയിൽ ചേരാൻ വന്നവർക്ക് ധൈര്യം നൽകുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമർശം നടത്തിയത്. തനിക്ക് നാക്കുപിഴ സംഭവിച്ചു. അതിൽ ദുഃഖമുണ്ട്. പാർട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ല എന്നാണ് പി.കെ.ശശി ഇപ്പോൾ പറയുന്നത്.

കരിമ്പുഴയില്‍ മുസ്‌ലീം ലീഗിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ ചേർന്നവരെ അഭിവാദ്യം ചെയ്യുന്ന പരിപാടിയിലാണ് പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വരുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും എന്നാൽ പാർട്ടിയെ ചതിച്ച് പോകുന്നവരെ ദ്രോഹിക്കും എന്നത് പാർട്ടി നയമാണ് എന്ന പ്രസ്താവന എംഎൽഎ പറഞ്ഞത്. അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് പരിപാടി സംഘടിപിച്ചതിലും പ്രതിഷേധം ഉയർന്നു വന്നിരുന്നു.

ലോക്ക്ഡൗൺ ലംഘിച്ച് പരിപാടി നടത്തിയതിനെയും ശശി ന്യായീകരിച്ചു. 14 പേർ മാത്രമേ യോഗത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നും താൻ എണ്ണി നോക്കിയിരുന്നു എന്നുമാണ് എംഎൽഎ യുടെ വിശദീകരണം. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാൾ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നു. എന്നാണ് എംഎൽഎ പറഞ്ഞു.