കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാൻ ശ്രമം; സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

കാസര്‍കോട് : കാസര്‍കോട് കുമ്പളയില്‍ രണ്ട് സഹോദരങ്ങള്‍ കിണറ്റില്‍ ശ്വാസം മുട്ടി മരിച്ചു. കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.

കാസര്‍കോട് സുബ്ബയ്യക്കട്ടയില്‍ ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്‍ (45) ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.