കൊല്ലം: ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 58 വയസുള്ള മാതാവ്, 27 വയസുള്ള മകള്‍, അവരുടെ ഒന്നും നാലും വയസുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മേയ് 16ന് IX 538 അബുദബി- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവര്‍.
കൊറോണ പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളാണ് വിമാനത്തില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നത്.
സഹയാത്രികരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടേയും സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കി. പരിശോധന ഫലം പോസിറ്റിവായതോടെ നാലു പേരെയും പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.