കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേശി ആമിനയാണ് (53) മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അർബുദത്തിനൊപ്പം കൊറോണ കൂടിയായതോടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.
ആമിനയ്ക്ക് എവിടെനിന്നാണ് രോഗം; വന്നത്, ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.