കൊച്ചി: വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുഗ്രഹം തേടിയ യുവാവ് പിടിയില്‍. എക്‌സൈസ് വകുപ്പിന്റെ അനുഗ്രഹം തേടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് വകുപ്പ് വാഷ് പിടികൂടി. വ്യാജ വാറ്റിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആലുവ കിടങ്ങൂര്‍ സ്വദേശി ഷിനോ മോന്‍ ചാക്കോയ്ക്ക് എതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.
വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി ഒരു ലോഡ് ഇറക്കി. ഒരു കിടുക്കാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടെയും എക്‌സൈസ് കാരുടെയും അനുഗ്രഹം വേണം, ഇങ്ങനെയായിരുന്നു യുവാവിന്റെ പോസ്റ്റ്. രഹസ്യവിവരത്തെ തുടർന്ന് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് വ്യാജ വാറ്റ് പിടികൂടുകയായിരുന്നു.
എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എഎസ് രജ്ഞിത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആലുവ സര്‍ക്കിള്‍ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വൈന്‍ നിര്‍മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ വാഷും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.