റാഞ്ചി: മദ്യം വാങ്ങാനുള്ള ആപ്പിനായുള്ള കാത്തിരുപ്പിലാണ് മലയാളി മദ്യപാനികൾ. അതേസമയം സ്വിഗ്ഗിയും സൊമാറ്റോയും ത്സാര്‍ഖണ്ഡില്‍ മദ്യവിതരണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് റാഞ്ചിയില്‍ മദ്യ വിതരണം തുടങ്ങിയത്. സ്വിഗ്ഗി വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിന്, കമ്പനി ആപ്ലിക്കേഷനില്‍ ‘വൈന്‍ ഷോപ്പുകള്‍’ എന്ന പ്രത്യേക വിഭാഗം ചേര്‍ത്തിട്ടുണ്ട്. അതേസമയം സൊമാറ്റോയും ഒരു പുതിയ വിഭാഗം ഉടനെ തന്നെ ചേര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. ദുരുപയോഗം തടയുന്നതിന്, ഓര്‍ഡറുകള്‍ക്ക് നിര്‍ബന്ധിത പ്രായ പരിശോധന നടത്തുന്ന കാര്യം കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഗവണ്മെന്റ് ഐഡി അപ്ലോഡ് ചെയ്ത് ഒരു സെല്‍ഫി അയച്ചാണ് പ്രായപരിധി നിര്‍ണ്ണയിക്കുന്നത്. ഒടിപി ഉപയോഗിച്ച് ഡെലിവറി സമയത്ത് ഉപഭോക്താവിനെ പരിശോധിക്കുന്നു. വരും ദിവസങ്ങളില്‍ ത്സാര്‍ഖണ്ഡിലെ മറ്റ് നഗരങ്ങളിലേക്കും മദ്യ വിതരണ സേവനം വ്യാപിപ്പിക്കുമെന്നും സൊമാറ്റോ വെളിപ്പെടുത്തി.