താനൂർ: ജോലി ചെയ്തു കൊണ്ടിരിക്കെ തന്റെ ഭാര്യയെ നോക്കി എന്ന് ആരോപിച്ച് ലൈൻമാനെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ കയറി മർദ്ദിച്ചു. കെഎസ്ഇബി ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി ലൈൻമാനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താനൂർ കെ എസ് ഇ ബി ഓഫീസിൽ അതിക്രമിച്ചു കയറിയ സംഘം ലൈൻമാനാനായ ഷിബുവിനെ ആക്രമിക്കുകയായിരുന്നു.
താനൂർ സ്വദേശികളായ പൗറകത്ത് എറമുള്ളാന്റെ മകൻ ഉനൈസ് മോൻ(20), കൊറുവന്റെ പുരക്കൽ ഹൈദ്രോസ് കുട്ടിയുടെ മകൻ റാഫി (37), കാച്ചിന്റെ പുരക്കൽ ഹനീഫയുടെ മകൻ നസറുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്. ചാപ്പപ്പടിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവാക്കളിൽ ഒരാളുടെ ഭാര്യയെ നോക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഓഫീസിലെത്തിയ പ്രതികളെ ജീവനക്കാർ ഓഫീസിനകത്ത് പൂട്ടിയിടുകയായിരുന്നു. തുടര്ന്ന് സ്ഥലത്തെത്തിയ എസ് ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.