മാഹി: മദ്യം വാങ്ങാൻ പോണ്ടിച്ചേരി സർക്കാർ ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല.
മയ്യഴി വിലാസമുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ മദ്യം നല്കുവാന് പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കി. മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മാഹിയിൽ നിന്ന് മാഹി സ്വദേശികളല്ലാത്തവർക്ക് മദ്യം വാങ്ങാൻ ഇതോടെ പറ്റാതാവും. പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോർട്ടുകളായതിനാലാണ് മദ്യം വാങ്ങാൻ ആധാർ നിർബന്ധമാക്കിയത്. എന്നാൽ മാഹിക്ക് സമീപം ഹോട്ട് സ്പോട്ടുകൾ ഇല്ല. മാഹിയിൽ മദ്യഷോപ്പുകൾ ഈ ആഴ്ച അവസാനത്തോടെ തുറന്നേക്കും