ദിവസവും ഒരു കിലോമീറ്റർ നടന്ന് മൂന്ന് മണിക്കൂർ മരത്തിലിരിക്കും: ലോക്ക്ഡൗൺ കാലത്തെ വിദ്യാർത്ഥിയുടെ സാഹസിക പഠനം

ബെം​ഗളൂരു: ലോക്ക്ഡൗൺ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈൻ ക്ലാസുകളെയാണ് ആശ്രയിക്കുന്നത്. ഓൺലൈൻ സൗകര്യം എല്ലായിടത്തും ലഭ്യമല്ലെന്നുള്ള സത്യം പലരും ഓർക്കാറില്ല. ​ഗ്രാമ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ എങ്ങനെ ഓൺലൈൻ പഠനം നടത്തും.
പ്രതിസന്ധികളെ തരണം ചെയ്ത് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ വാർത്ത ഇപ്പോൾ പുറത്തുവരുന്നത്.

രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ശ്രീറാം ഹെഗ്ഡെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി സഞ്ചരിക്കുന്നത് ഒരു കിലോമീറ്റര്‍ ദൂരമാണ്.
മൊബൈലില്‍ റേഞ്ച് ലഭിക്കുന്നതിന് വേണ്ടിയാണ് ശ്രീറാമിന്റെ ഈ നടത്തം. കർണാടകയിലെ ബക്കൽ ​ഗ്രാമ പ്രദേശത്താണ് ശ്രീറാം താമസിക്കുന്നത്. ഒരു കിലോമീറ്റർ നടന്ന് കുന്നിന് മുകളിലുള്ള മരത്തില്‍ കയറി 3 മണിക്കൂർ അവിടെ ഇരിക്കും. റേഞ്ച് കിട്ടാനുളള സാഹസികതയാണ്. പി‌ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിയായ ശ്രീറാം ഹെഗ്ഡെ ദക്ഷിണ കന്നഡ ജില്ലയിലെ എസ്.ഡി.എം കോളേജിലാണ് പഠിക്കുന്നത്. ബിഎസ്എന്‍എല്‍ സിമ്മിന് മാത്രം റേഞ്ചുള്ള പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൂരം പോയാല്‍ മികച്ച നെറ്റ്‌‍വര്‍ക്ക് ലഭിക്കുമെന്ന് മനസ്സിലാക്കി. പിന്നീട് അടുത്തുള്ള മരം കണ്ടെത്തി അതില്‍ നിലയിറുപ്പിച്ച് ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ശ്രീറാം വ്യക്തമാക്കുന്നു.