സംസ്ഥാനത്ത് 29 ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 29 ആയി. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമാണ് പുതുതായുള്ള ഹോട്ട്‌സ്‌പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നെഗറ്റീവ് ആരുമില്ല. പോസറ്റീവ് കേസുകള്‍ കൊല്ലം ആറ്, തൃശൂര്‍ നാല്, തിരവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് കൊറോണ സ്ഥിരികരിച്ചത്.

കൊറോണ സ്ഥിരീകരിച്ച് 29 പേരില്‍ 21 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇയാള്‍ ഹെല്‍ത്ത് വര്‍ക്കറാണ്. ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 67,316 പേര്‍ വീടുകളിലാണ് നീരീക്ഷണത്തിലുള്ളത്. 473 പേര്‍ ആശുപത്രിയിലാണ്.

ഇന്ന് 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. 44, 651 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 5,104 പരിശോധനകളില്‍ 5,082 നെഗറ്റീവായിട്ടുണ്ട്.