കോഴിക്കോട് മുക്കത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവിൽ വാകാനി പുഴ ജോസിന്റെ മകൻ ജോഫിൻ ജോസ് (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം.

പ്രദേശത്ത് ഉണ്ടായ ശക്തമായ മഴയ്ക്കിടെ വീടിന് മുറ്റത്ത് വച്ചാണ് ജോഫിന് മിന്നലേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ഫിലോമിന തിരുവമ്പാടി കൂറുമുള്ളിൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ (എംഎസ്എം ഐ – ബെൽത്തങ്ങാടി), ജോസ്ന ജോസ്.