സ്കൂളുകളിൾ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും അടുത്ത അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ നാളെ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും സ്കൂൾ പ്രവേശന അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ പൂര്‍ണമായി ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും പ്രവേശനം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നേരിട്ടെത്തി സ്കൂളുകളിൽ വന്നു പ്രവേശന അപേക്ഷ സമർപ്പിക്കാവു. സ്കൂളില്‍ നേരിട്ട് എത്തുന്നവര്‍ മാസ്ക് ഉള്‍പ്പെടെയുള്ള മുൻകരുതലുകൾ എടുക്കണം.

ഓൺലൈനായി അപേക്ഷ നൽകുന്നവർ sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കു രേഖകൾ പൂർണമായും ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് ഇളവ് നല്‍കണമെന്ന് നിർദേശം ഉണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള് പിന്നാലെ നല്‍കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂള്‍ തുറക്കുന്നത് വൈകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി അധ്യയം ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില പൊതുപരീക്ഷ എഴുതുന്ന എസ് സി-എസ് ടി, മലയോര മേഖലയില്‍ താമസിക്കുന്നവർ, തീരദേശ മേഖലയിലെ വിദ്യാർഥികൾ എന്നിവർക്ക് വേണ്ടി 200 കന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. 20,000 വിദ്യാർഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.