കൊറോണ വീണ്ടും തിരിച്ചു വരുന്നു; കാസർകോട് ഭീതിയിൽ

കാസർകോട് : ഒരു സമയത്ത് പൂർണമായും കൊറോണ മുക്തമായ കാസർകോട് ജില്ല വീണ്ടും ആശങ്കയിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്ന ഭൂരിഭാഗം പേർക്കും കൊറോണ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് കാരണം.
റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളും ചികിത്സിച്ച് ഭേദമാക്കി ജില്ല കൊറോണ മുക്തമായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരിലൂടെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇടക്ക് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർകോട് ജില്ലയിൽ ആയിരുന്നു എന്നാൽ വൈറസ്‌ ബാധിച്ച എല്ലാ രോഗികളെയും ചികിൽസിച്ചു ബേധമാക്കി ജില്ല കോറോണയിൽ നിന്നും മുക്തി നേടിയിരുന്നു.

എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരിൽ കൊറോണ സ്ഥിരീകരിക്കുന്നതും ഇവരുടെ സമ്പർക്കം മൂലം രോഗ ബാധ സ്ഥിരീകരിക്കുന്നതുമാണ് ഇപ്പോൾ ജില്ല ഭരണകൂടാതെ ആശങ്കയിൽ ആക്കിയിരിക്കുന്നത്.
പുതുതായി കൊറോണ സ്ഥിരീകരിച്ച 15 പേരില്‍ 7 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. കൂടാതെ 4 പേര്‍ക്ക് കൊറോണ പകര്‍ന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരുടെ സമ്പര്‍ക്കം മൂലമാണ്.

മൂന്നാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ച 15 പേരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ വ്യക്തിയും മറ്റൊരാള്‍ മഞ്ചേരിയില്‍ നിന്നും വന്നയാളുമാണ്. മുംബൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും ചരക്ക് ലോറിയില്‍ നാട്ടിലെത്തിയ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് മറ്റ് നാല് പേര്‍. ഇതില്‍ രണ്ട് പേര്‍ നേരിട്ട് സമ്പര്‍ക്കവും മറ്റ് രണ്ട് പേര്‍ അനുബന്ധ സമ്പര്‍ക്കവുമാണ്.

ഇതര സംസ്ഥാനങ്ങളിലെ ഹോട്സ്പോട്ടുകളില്‍ നിന്നും നാട്ടിലെത്തുന്നവരുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പോലും രോഗം പടരുന്നത് ഗൌരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ജില്ലയിലേക്ക് അനധികൃതമായി ആളുകളെത്തുന്നതും കൊറോണ പ്രതിരോധത്തെ താളം തെറ്റിക്കുമെന്നാണ് ജില്ല ഭരണകൂടം പറയുന്നത്