ജലനിരപ്പ് ഉയരുന്നു; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും

കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. മൂന്ന് ഷട്ടറുകളാണ് 20 സെ.മീ വീതം തുറക്കുന്നത്. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.