ബിഎസ്എൻഎൽ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

കൊച്ചി: രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രഹ്ന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹാന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല, ഞാൻ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും വഴിക്കുമെന്നും തന്റെസ ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹാനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹാന പോസ്റ്റിൽ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹാന ​ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.