പാവപ്പെട്ടവരോടുള്ള കടമ മറക്കില്ല; പ്രായമായവരോടും, വികലാംഗരോടും പ്രതിബദ്ധത; പ്രഖ്യാപനങ്ങൾ ഏറെ

ന്യൂഡെൽഹി: പാവപ്പെട്ടവരോടുള്ള കടമ മറക്കില്ലെന്നും, തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ.

ആത്മ നിർഭർ അഭിയാൻ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുകയായിരുന്നു മന്ത്രി.

പ്രധാന പ്രഖ്യാപനങ്ങൾ:

പ്രാദേശിക ബ്രാൻ‍ഡുകൾക്ക് ആഗോളവിപണി കണ്ടെത്തും. അയ്യായിരം കോടി രൂപയുടെ ഇക്വുറ്റി ഇൻഫ്യൂഷൻ.

തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം.
ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.

ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതമാണ് സർക്കാർ അടയ്ക്കുന്നത്.