ബാസ്ക്കറ്റ് ബോൾ താരം ടെൻസൺ വിൻസെൻറ് അന്തരിച്ചു

കൊച്ചി: കേരള ബാസ്ക്കറ്റ് ബോൾ താരം ടെൻസൺ വിൻസെൻറ് രക്തസമ്മർദ്ദത്തെ
തുടർന്ന് അന്തരിച്ചു. 46 വയസ്സായിരുന്നു. യൂത്ത് , സബ്ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ അദ്ദേഹം രണ്ടുതവണ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

തേവര സേക്രഡ് ഹാർട്ട് എച്ച് എസ് എസ്. എസ് എൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ ബാസ്കറ്റ്ബോളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാ രാവിലെ ആറിന് സ്വവസതിയിൽ കൊണ്ടുവരും. 11 ന് തേവര സെൻറ് ജോസഫ് പള്ളിയിലാണ് സംസ്കാരം.