തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരം ജില്ലയില്‍ നാലായിരത്തോളം ആളുകളാണ് എത്തിയതിനാൽ ജില്ലയിൽ
നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരൊക്കെയാണെന്ന് കണ്ടുപിടിച്ച് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെല്‍ഹിയില്‍ നിന്ന് 12ാം തിയ്യതി കേരളത്തിലേക്ക് ട്രയിന്‍ സര്‍വീസ് നടത്തുമെന്ന് റയില്‍വെ അറിയിച്ചിട്ടുണ്ട്. 14 ന് ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും. പതിനഞ്ചാം തിയ്യതിയാണ് മടക്കയാത്ര. ഇക്കാര്യം എല്ലാ ക്യാമ്പുകളെയും അറിയിച്ചിട്ടുണ്ട്.
മടങ്ങിപ്പോകുന്ന യാത്രക്കാരെ എല്ലാ പരിശോധനയും നടത്തിയ ശേഷം മാത്രമായിരിക്കും ട്രെയിനില്‍ കയറ്റുക. ഏത് സ്‌റ്റേഷനില്‍ നിന്നാണോ കയറുന്നത് അവിടെ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.