ദുബായിൽ നിന്ന് പ്രവാസികളെത്തി; പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഉൾപ്പടെ 178 പേർ

കൊച്ചി: ദുബായിൽ നിന്നുള്ള പ്രവാസികളുമായി എയർ ഇന്ത്യൻ എക്സ്പ്രസ് IX 434 വിമാനം രാത്രി 8.10 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി.

പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഉൾപ്പടെ 178 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തൃശൂർ (50), കോട്ടയം (34), എറണാകുളം (29) ജില്ലകളിലേക്കാണു കൂടുതൽ യാത്രക്കാരുണ്ടായിരുന്നത്. യാത്രക്കാരെ കെഎസ്ആർടിസി ബസുകളിലും ടാക്സികളിലും അതത് ജില്ലകളിലേക്ക് കൊണ്ടുപോയി.