ഭർത്താവിൻ്റെ കൺമുമ്പിൽ ഭാര്യയുടെ ദേഹത്തുകൂടെ ടിപ്പർ ലോറി കയറി ഇറങ്ങി; യുവതിക്ക് ദാരുണാന്ത്യം

മുവാറ്റുപുഴ: ഭർത്താവിൻ്റെ കൺമുമ്പിൽ ഭാര്യയുടെ ദേഹത്തുകൂടെ ടിപ്പർ ലോറി കയറി ഇറങ്ങി. തൃക്കളത്തൂർ കാട്ടുചിറയിൽ അനീഷിന്റെ ഭാര്യ സരിത (35)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങറയിലായിരുന്നു അപകടം. മുവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ സരിത ജോലിക്കു പോകവേ ആയിരുന്നു അപകടം.

ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം എടുക്കാൻ മറന്നതിനെ തുടർന്ന് അനീഷും പിന്നാലെ ബൈക്കിൽ വരുന്നുണ്ടായിരുന്നു. അനീഷ് ബൈക്കിൽ വരുന്നത് കണ്ണാടിയിലൂടെ കണ്ട സരിത സ്കൂട്ടർ ഒതുക്കാൻ ശ്രമിക്കുന്നതിടെയാണ് അപകടം നടന്നത്.
മുവാറ്റുപുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ സരിത ഓടിച്ചിരുന്ന സ്കൂട്ടർ സൈഡിലൂടെ പോയ സൈക്കിളിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു,തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികയുടെ ദേഹത്തുകൂടി പിന്നിൽ വന്ന ലോറി കയറി ഇറങ്ങി. സരിത തൽക്ഷണം മരിച്ചു. മൃതദേഹം പോലീസ് എത്തി മോർച്ചറിയിലേക്ക് മാറ്റി.