ടെസ്റ്റ് റണ്ണിനിറങ്ങിയ കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ചു കയറി; ഒരാൾ മരിച്ചു

കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച്‌ ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. ടെസ്റ്റ് റണ്ണിനായി നിരത്തിലിറക്കിയ കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ചു കയറിയുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. ലിസി സാമുവല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.