മാസ്ക് സാനിറ്റൈസർ ‘ലാഭക്കച്ചവടം’; 107 പേർ കുടുങ്ങി

തിരുവനന്തപുരം: കൊറോണ മറയാക്കി മാസ്ക്കും സാനിറ്റൈസറും ‘ലാഭക്കച്ചവടം’ നടത്തിയ 107 പേർക്കെതിരേ കേസ്. പകർച്ചവ്യാധിയുടെ ആധിയിൽ മാസ്കിനും സാനിറ്റൈസറിനും നല്ല കച്ചവടമാണ് വിപണിയിൽ. ഈ സാഹചര്യം മുതലെടുത്ത് കച്ചവടക്കാർ അമിത വിലയാണ് മാസ്കിനും സാനിറ്റൈസറിനും ഈടാക്കുന്നത്.

വിവിധയിടങ്ങളിൽ നിന്നും ലീഗല്‍ മെട്രോളജി വകുപ്പിന് പരാതി ലഭിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. സര്‍ജിക്കല്‍ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്‌ട് പ്രകാരം വില നിശ്ചയ്ച്ചിട്ടുള്ളത്. മാസ്കിന് അമിത വില ഈടാക്കിയത് 46 കേസുകളും, സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 512500 രൂപ പിഴ ചുമത്തിയതായും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. പരാതികൾ ലഭിച്ചാൽ ഇക്കാര്യത്തിൽ ശക്തമായ പരിശോധന നടത്തുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.