ജൂണ്‍ ഒന്നിന് സ്‌കൂൾ തുറന്നില്ലെങ്കില്‍ വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പഠന പരിപാടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറന്നില്ലെങ്കില്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സ് ചാനലിലൂടെ പ്രത്യേക പഠന പരിപാടികള്‍ സംപ്രേഷണം ചെയ്യും.വിക്ടേഴ്‌സ് ചാനല്‍ വീടുകളില്‍ ലഭിക്കുന്നുണ്ടെന്ന് സേവനദാതാക്കള്‍ ഉറപ്പുവരുത്തണം.

ഇതിന് പുറമേ, വെബിലും മൊബൈലിലും ഇ-ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സംവിധാനവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേത സംവിധാനങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.