പ്രവാസികളുടെ തിരികെ വരവ്; മുന്‍ഗണനാലിസ്റ്റിൽ 1,69,136 പേർ

തിരുവനന്തപുരം: വിദേശത്തു നിന്ന് അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാലിസറ്റിൽ 1,69,136 പേർ.തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42,000 പേരും. കേന്ദ്ര സർക്കാർ ഏകദേശം 80,000 പേരെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

തിരിച്ചെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന്റെ ഭാഗമായി 1,63,000 കിടക്കകള്‍ സർക്കാർ സജ്ജീകരിച്ചിടുണ്ട്
വികേന്ദ്രീകൃത ക്വാറന്റൈന്‍ സൗകര്യമാണ് ഒരുക്കുക. ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2150 പേരാണ്