തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നത് ആലോചിക്കുന്നേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മദ്യശാലകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് തുറക്കാത്തത്.
മദ്യ നിരോധനത്തിലേക്ക് പോകാന്‍ ആലോചിക്കുന്നില്ല. പക്ഷെ ഈ ദിവസങ്ങള്‍ അതിന് പ്രായോഗികമല്ല. അതുകൊണ്ടാണ് ഇപ്പോള്‍ വേണ്ടാന്ന് വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.