സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താൽക്കാലികമായി നിയമിക്കും

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി
സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മൂന്ന് മാസക്കാലയളവിലേക്ക് മാത്രമാകും ഇവരുടെ നിയമനം.

പ്രവാസി മലയാളികൾ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ആരോഗ്യ മേഖല കൂടുതൽ ശക്തിപെടുത്തേണ്ടതുണ്ട്.
കൂടാതെ മഴക്കാലം വരുന്നതിനാല്‍ പകര്‍ച്ചവ്യാധികൾ വ്യാപമാകമായി പടരാനുള്ള സാധ്യതകളും ഏറെയാണ്.
ഇതുകൊണ്ടൊക്കെയാണ് ഇത്രയേറെ ഡോക്ടര്‍മാരെ 3 മാസക്കാലയളവിലേക്ക് നിയമിക്കുന്നത്.

മഴക്കാല രോഗങ്ങൾ പടർന്നു പിടിച്ചാൽ കൊറോണ പ്രതിരോധത്തിനോടൊപ്പം നിരവധി പേര്‍ക്ക് ഒരേ സമയം പലതരം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടാകുമെന്നും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും നൽകുന്നതിന് കൂടുതൽ ഡോക്ടർമാരെ ആവിശ്യം ആണെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്.