ഒളിച്ചോടാൻ ആംബുലൻസ്; കയ്യോടെ പൊക്കി പോലീസ്

കോഴിക്കോട്: യുവതിയുമായി ഒളിച്ചോടാൻ യുവാക്കൾ കണ്ടെത്തിയത് ആംബുലൻസ്. ആംബുലൻസിൽ സഞ്ചരിച്ചാൽ ആരും പിടികൂടില്ലെന്ന കണക്കു കൂട്ടലിലാണ് യുവാക്കൾ ഒളിച്ചോട്ടത്തിന് ഈ വഴി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയെത്തി.

വടകരയിലെത്തിയപ്പോൾ ആംബുലൻസിലെത്തിയപ്പോൾ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. മൂന്ന് പേരിൽ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കൊണ്ടു പോകാനാണ് സംഘം എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വടകരയിൽ വച്ചു പൊലീസ് നടത്തിയ പരിശോധനയിൽ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയിൽ ഇല്ലെന്ന് കണ്ടെത്തി.

ലോക്ക് ഡൗൺ ലംഘിച്ച് ആംബുലൻസിൽ യാത്ര ചെയ്തതിന് ഇവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. ഇതോടെ യുവാക്കളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും പിന്നീട് കേസ് രജിസ്റ്റ‍ർ ചെയ്യുകയുമായിരുന്നു.