ട്രെയിനുകൾ റദ്ദാക്കി; കോഴിക്കോട് നന്തിയിൽ ദേശീയപാത ഉപരോധത്തിന് തൊഴിലാളികൾ

കോഴിക്കോട് : ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികൾ രംഗത്ത് എത്തി. കോഴിക്കോട് നന്തിയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കാനായി എത്തിയത്. തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി.

അതേസമയം തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നും ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ ആരോപണം മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

കേരളത്തില്‍ നിന്നുമുള്ള ഇതര സംസ്ഥാന തൊഴിലാളികെളെ കൊണ്ടുപോകുന്ന പ്രത്യേക ട്രെയിന്‍ റദ്ദ് ചെയ്തതായി ഇന്ന് രാവിലെയാണ് അറിയിപ്പ് ഉണ്ടായത്. ബിഹാറിലേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം .

തൊഴിലാളികൾ കൂട്ടത്തോടെ വരുമ്പോൾ കൂടുതൽ മുൻകരുതലുകളും സൗകര്യങ്ങളും സർക്കാരിന് ഒരുക്കാനാണ് ട്രെയിൻ ഇപ്പോൾ റദ്ദാക്കിയതെന്നാണ് സർക്കാർ പറയുന്നത്.