കായംകുളം – ആലപ്പുഴ- എറണാകുളം തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന് അനുമതി; 1439 കോടിയുടെ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: മരവിച്ചു കിടന്ന കായംകുളം – ആലപ്പുഴ- എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കലിന് മൂന്ന് സെക്ഷനുകളിലായി 1439 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തീരുമാനിച്ചു.
എറണാകുളം- കുമ്പളം സെക്ഷനിലെ 7.7 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 159 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

കുമ്പളം – തുറവൂര്‍ സെക്ഷനിലെ 15.59 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 250 കോടി രൂപയും തുറവൂര്‍- അമ്പലപ്പുഴ സെക്ഷനിലെ 45 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 1000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് റെയിൽവേ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.