വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ചെന്നൈയില്‍ നിന്ന് ലോഡുമായി തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഇതോടെ മാനന്തവാടി നഗരസഭാ പരിധിയില്‍ പോലീസ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് കൊറോണ ബാധിതന്‍ ചികിത്സയില്‍ കഴിയുന്നത്. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതനുസരിച്ച്‌ 26ന് ചെന്നൈയില്‍ നിന്ന് വിട്ടീലെത്തിയ ഇദ്ദേഹം പിറ്റേന്ന് മീനങ്ങാടിയിലെ കുമ്പേളരിയിലെത്തി ലോഡ് ഇറക്കി. ബില്ല് നല്‍കി പണം വാങ്ങാന്‍ മീനങ്ങാടി 54-ാം മൈലിലെ അഗ്രോ ഷോപ്പിലുമെത്തി. തിരിച്ചുവരും വഴി നാലാം മൈലിലെ ഫര്‍ണീച്ചര്‍ ഷോപ്പിലും, പഴക്കടയിലും മൊബൈല്‍ ഷോപ്പുകളിലും കയറി.