സ്ഥാനത്യാഗം: മാധ്യമ വാർത്തകൾ നിഷേധിച്ച് മാർ ജേക്കബ് മുരിക്കൻ

പാലാ: പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്ഥാനത്യാഗം ചെയ്തെന്നും മാർപ്പാപ്പാ ഇതിന് അംഗീകാരം നൽകിയെന്നും പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ബിഷപ് മാർ ജേക്കബ് മുരിക്കൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മാർ മുരിക്കൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മാർ ജേക്കബ് മുരിക്കൻ രാജിവെച്ചെന്ന് രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ കൊണ്ടു പിടിച്ച് പ്രചാരണം നടന്നിരുന്നു. ഇതിന് കൊഴുപ്പേകാൻ പാലാ രൂപതയിലെ ചില സാമ്പത്തിക പ്രശ്നങ്ങളും കൂട്ടി ചേർത്തിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മാർ മുരിക്കൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്.

സഹായമെത്രാൻ്റ പത്രക്കുറിപ്പ് ഇങ്ങനെ….

അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ മറുപടി

Posted by Palai Diocese on Sunday, May 3, 2020