തൊടുപുഴ: അഡീഷണല്‍ എസ്ഐ പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് നാണയം മോഷ്ടിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.കാന്തമുപയോഗിച്ചാണ് പൊലീസുദ്യോഗസ്ഥന് പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിച്ചത്.
അഡീഷണല്‍ എസ്ഐയെ നാട്ടുകാര്‍ ശാരീരികമായി കൈകാര്യം ചെയ്തു.
ലോക്ക്ഡൗണായതിനാല്‍ പ്രദേശത്ത് ആളുണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് അഡീഷണല്‍ എസ്ഐ ചില്ലറ മോഷണത്തിനിറങ്ങിയത്.
എന്നാല്‍, മോഷണം പള്ളിയുടെ സമീപത്ത് താമസിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പള്ളിക്കമ്മിറ്റിക്കാരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ എത്തിയപ്പോള്‍ കാന്തവുമായി കാണിക്കവഞ്ചിക്കരികെ നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കണ്ടത്. ഇതോടെ കമ്മിറ്റി അംഗങ്ങളും കൂടെവന്നവരും ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. താന്‍ അടുത്തുള്ള സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയാണെന്ന് കൂടി പറഞ്ഞതോടെ തല്ലിന് ഊക്കേറി.