തിരുവനന്തപുരം: സമ്മർദ്ദം ചെലുത്തി ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ.
നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.