തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കൊറോണ രോഗികൾ കുറയുന്നു. കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ എത്തി. 39 ദിവസത്തിനകം രോഗികളുടെ എണ്ണം 96 ആയി. മാര്‍ച്ച് 24 നാണ് രോഗികളുടെ എണ്ണം നൂറ് കടന്നത്.
വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണുകളുടെ എണ്ണം മൂന്നായി. വയനാട്ടില്‍ ഇന്ന് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര മാനദണ്ഡപ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
21 ദിവസം പുതുതായി ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്നത്. ഇതനുസരിച്ചാണ് തൃശൂരിനെയും ആലപ്പുഴയെയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗ്രീന്‍ സോണ്‍ പട്ടികയിൽ വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു.