തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രങ്ങൾ കർശനമായി പാലിക്കണമെന്ന് ആവർത്തിച്ച് പറയുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് മാസ്ക് വേണ്ട. നിയമം അദ്ദേഹത്തിന് ബാധകവുമല്ല.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിട്ടും പൊതുയിടത്തിൽ മാസ്ക് ധരിക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ച് എത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നിയമലംഘനം.
ഇന്ന് മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം മാസ്ക് ധരിക്കാതെ എത്തിയത്. ഇന്നലെ മുതലാണ് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയത്. ചട്ടലംഘനത്തിന് ആദ്യം 200 രൂപയും ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ. ഇന്നലെ മാസ്ക്ക് ഇല്ലാത്തതിന്റെ പേരിൽ 954 പേർക്കെതിരെ കേസെടുത്തിരുന്നു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസെടുടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.