തിരുവനന്തപുരം :കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി മാസ്‌ക്കുകള്‍ ധരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി പൊലീസ്. നാളെ മുതല്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം ഇന്നുമുതല്‍ തുടങ്ങും. ദുരന്ത നിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നും ഡിജിപി അറിയിച്ചു.
മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താൻ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. മുഖാവരണം ധരിക്കാത്തവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം. കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.