കേരളത്തിൽ അതിശക്തമായ ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ ന്യൂനമര്‍ദ്ദത്തിനു സാധ്യതയെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തെ തുടർന്ന് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ചുഴലി ഭീഷണി.

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ആഴ്ച അവസാനത്തോടെയാണ് ആദ്യ ന്യൂനമര്‍ദം എത്തുന്നത്. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്‌കോഫ്) പഠനത്തില്‍ പറയുന്നു.