മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കൊറോണ ; കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേരെ നിരീക്ഷണത്തിലാക്കി. സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉള്‍പെടെയുള്ളവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. രോഗ ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. മാനസിക വൈകല്യമുള്ളതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയോ മറ്റു വിവരങ്ങളോ തയാറാക്കാന്‍ സാധിക്കുന്നില്ല. ഇതോടെയാണ് ഇത്രയധികം പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ പിന്നീട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. ഇ​യാ​ള്‍​ക്കൊ​പ്പം അ​ഗ​തി മ​ന്ദി​ര​ത്തി​ലെ റൂ​മി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​റ്റു​ള്ള​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഏ​റെ നാ​ളാ​യി കോ​ഴി​ക്കോ​ട് തെ​രു​വി​ല്‍ ക​ഴി​യു​ന്ന​യാ​ളാ​ണ്. 67 വയസുകാ​ര​നാ​യ ഇ​യാ​ളെ 20 ദി​വ​സം മു​ന്‍​പ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്തു​ള്ള താ​ത്കാ​ലി​ക അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.