കോഴിക്കോട്ടു നിന്ന് മലപ്പുറത്തേക്ക് ഒളിച്ചു കടക്കുന്നു; അതിർത്തി കരിങ്കലിട്ട് പോലീസ് കെട്ടി അടച്ചു

കോഴിക്കോട്: കോഴിക്കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് ആളുകൾ ഒളിച്ചു കടക്കുന്നു. ജനം ഒളിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോഴിക്കോട് അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് കരിങ്കല്ല് ഉപയോഗിച്ച്‌ അടച്ചു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാന്‍ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് മുക്കം പോലീസ് അടച്ചത്. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും മുക്കം-അരീക്കോട് ഭാഗത്തേക്ക് എത്തുന്നത് പോലീസ് ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കമുള്ളവ പോലീസ് അടച്ചിരിക്കുന്നത്. അതേസമയം ഔദ്യോഗിക പാസുകള്‍ ഉള്ളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്‌പോസ്റ്റ് വഴി യാത്ര അനുവദിക്കും. കൂടുതല്‍ ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നത് ഈ റോഡുകള്‍ വഴിയാണ്.

വാ​ലി​ല്ലാ​പ്പു​ഴ – പു​തി​യ​നി​ടം റോ​ഡ്, തേ​ക്കി​ന്‍ ചു​വ​ട് – തോ​ട്ടു​മു​ക്കം റോ​ഡ്, പ​ഴം​പ​റ​മ്ബ് – തോ​ട്ടു​മു​ക്കം എ​ട​ക്കാ​ട് റോ​ഡ്, പ​നം പി​ലാ​വ് – തോ​ട്ടു​മു​ക്കം റോ​ഡ് എ​ന്നി​വിട​ങ്ങ​ളി​ലു​ള്ള അ​തി​ര്‍​ത്തി​ക​ളാ​ണ് പോ​ലീ​സ് ക​രി​ങ്ക​ല്ലു​കൊ​ണ്ട് അ​ട​ച്ച​ത്.

മു​ക്കം ജ​ന​മൈ​ത്രി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​സൈ​ന്‍, എ.​എ​സ്.​ഐ. സ​ലീം മു​ട്ടാ​ത്ത്, ഹോം ​ഗാ​ര്‍​ഡ് സി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​റി​യി​ല്‍ എ​ത്തി​ച്ച ക​രി​ങ്ക​ല്ലു​ക​ള്‍ കൊ​ണ്ട് അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ അ​ട​ച്ച​ത്.

അതേസമയം കൊറോണ ബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം നൂറിലേറെ പേർ കോഴിക്കോട് നിരീക്ഷണത്തിലായി.