നാളെ റമസാന്‍ ഒന്ന് ; നോമ്പ് തുറ വീടുകളിൽ

കോഴിക്കോട്: സംസ്ഥാനത്ത് നാളെ റമസാന്‍ വ്രതാരംഭം. വ്യാഴാഴ്ച മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി അറിയിച്ചു. വിശ്വാസികൾ നോമ്പ് തുറയും മറ്റ് ആരാധനകളും വീടുകളിൽ നിർവ്വഹിക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.