കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കൊറോണ വൈറസ് സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ദരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തി 36 പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇവരെ കണ്ടെത്തി ക്വറന്റൈനിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആരോഗ്യപ്രവർത്തകർ 36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. അതിനാൽ തന്നെ ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ അടക്കുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.