ലൂഡോ ഗെയിം ഇടക്കൊച്ചിയിൽഅഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ലൂഡോ ഗെയിം കളിച്ച് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടക്കൊച്ചിയിൽ അഞ്ചരയോടെയാണ് സംഭവം. പള്ളിമുറ്റത്ത് കൂട്ടം കൂടിയായിരുന്നു ഗെയിം കളി.

ഇടക്കൊച്ചി സ്വദേശികളായ ചൂളക്കൽ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ നികർത്തിൽ സാബു, രാധാകൃഷ്ണൻ, പഴയകാട് നികർത്തിൽ ആൽബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടക്കൊച്ചി പള്ളി വരാന്തയിൽ ഇരുന്നാണ് ഇവർ ലൂഡോ കളിച്ചത്.