കേരളത്തിൽ 10 പേർക്ക് കൊറോണ ; സമ്പർക്കം വഴി 4 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോട്ടും കോട്ടയത്തും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്.
എട്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് സമ്പർക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേർക്കാണ്. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇത് വരെ സംസ്ഥാനത്ത് 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർകോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.