വ്യവസായ വാണിജ്യ വൈദ്യുതി കണക്ഷന് ഫിക്സഡ് ചാർജ് ആറു മാസത്തേക്കു മാറ്റിവച്ചു

തിരുവനന്തപുരം: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എൽറ്റി എച്ച്ഡി, ഇഎച്ച്റ്റി വൈദ്യുതി കണക്ഷനുകളിലെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഫിക്സഡ് ചാർജ് ആറു മാസത്തേക്കു മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

കൊറോണ പശ്ചാത്തലത്തിലുണ്ടായ ഉപഭോഗത്തിലെ കുറവ് പരിഗണിച്ച് കേന്ദ്രനിലയങ്ങളിൽനിന്നുണ്ടായ വൈദ്യതിക്ക് ഫിക്സഡ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തിൽ വൈദ്യുതി ചാർജ് കുടിശികയ്ക്കു നിശ്ചയിച്ചിട്ടുള്ള സർചാർജ് 18ൽനിന്ന് 12 ശതമാനം ആക്കുന്ന കാര്യം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.