സംസ്ഥാനത്ത് ഇനി അറിയിപ്പുണ്ടാകുന്നത് വരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അറിയിപ്പുണ്ടാകുന്നത് വരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പല വിദഗ്ധരില്‍നിന്നും ഉണ്ടായി. പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണ്. അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലമുഖ്യമന്ത്രി വ്യക്തമാക്കി.