കേരളത്തിൽ ആ​റു പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റു പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​രും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രി​ല്‍ അ​ഞ്ച് പേ​രും വി​ദ​ശേ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 21 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ഇ​വ​രി​ല്‍ 19 പേ​രും കാ​സ​ര്‍​കോട് സ്വ​ദേ​ശി​ക​ളാ​ണ്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 291 ആയി ഉയര്‍ന്നു. നിലവില്‍ 114 പേര്‍ ചികിത്സയിലുണ്ട്.

ആലപ്പുഴ ജില്ലയില്‍ രോഗം ബാധിച്ച രണ്ടു രോഗികൾക്ക് കൊറോണ ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 46323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 62 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19074 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.