എട്ടിന്റെ പണി കിട്ടും; മുടിവെട്ടാന്‍ പോകുമ്പോള്‍ കരുതിയിരിക്കുക

കോട്ടയം: കൊറോണ പ്രതിരോധ നിര്‍ദേശങ്ങളുടെ സാഹചര്യത്തില്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നവര്‍ സ്വീകരിക്കേണ്ട മുൻകരുതലിന്റെ നീട്ട പട്ടികയുമായി ജില്ലാ കളക്ടർ പി.കെ. സുധീര്‍ ബാബു.
ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവർത്തനാനുമതി.
ബാർബർ ഷോപ്പാൽ പുതയ്ക്കുന്നതിനുള്ള തുണിയും തുടയ്ക്കുന്നതിനുള്ള ടൗവ്വലും വീട്ടിൽ നിന്നു കൊണ്ടുപോകുക.

ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കണം.
ഒരേ സമയം ഷോപ്പിനുള്ളില്‍ രണ്ടിലധികം ആളുകള്‍ കാത്തിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ഷോപ്പിനുള്ളില്‍ കസേരകളുടെ ക്രമീകരണത്തിലും അകലം പാലിക്കണം.
സേവനം നല്‍കിയശേഷം ഉപകരണങ്ങളും ഇരിപ്പിടവും മേശയും
അണുനശീകരണം നടത്തണം. ജീവനക്കാരുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച്
കഴുകുകയും വേണം. സ്പര്‍ശനം പരമാവധി’ ഒഴിവാക്കണം.
എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ഷേവ് ചെയ്ത ശേഷം മുഖത്ത് കല്ല് ഉരയ്ക്കുന്നത് ഒഴിവാക്കണം.
പനി, ചുമ, ജലദോഷം തുടങ്ങിയവയുള്ളവര്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ പോകരുത്. ഇതേ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുകയുമരുത്.
ഡോര്‍ ഹാന്‍ഡില്‍, ടാപ്പുകളുടെ നോബ്, സ്വിച്ചുകള്‍, ഉപകരണങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കണം.
ഉപഭോക്താക്കളും ജീവനക്കാരും ഷോപ്പിനുള്ളില്‍ കടക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കണം.